ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ അടുത്തമാസം ഒന്നിന് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒാഗസ്റ്റ് വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയാണു വിശ്രമം.

കൊടും ചൂടിൽ നിന്നു തൊഴിലാളികൾക്കു സംരക്ഷണം നൽകുന്നതിനൊപ്പം അവരുടെ ആരോഗ്യകാര്യങ്ങളിൽ കമ്പനികൾ ശ്രദ്ധിക്കുകയും വേണമെന്ന് തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്ക് 3 മാസത്തിൽ കുറയാത്ത തടവോ 500 മുതൽ 1,000 ദിനാർ വരെ പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ.

മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വ്യാപക ബോധവൽകരണ പരിപാടികൾക്കു തുടക്കം കുറിച്ചു. ബ്രോഷറുകളും കൈപ്പുസ്തകങ്ങളും വിതരണം ചെയ്തു. ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com