ADVERTISEMENT
മനാമ ∙ രാജ്യാന്തര യോഗ ദിനംമാചരിച്ച് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാർഥികൾ. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ യോഗ പരിശീലനം നടത്തി സ്കൂൾ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ക്യാംപസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പറഞ്ഞു. കായികാധ്യാപകൻ ആർ.ചിന്നസാമി മാർഗനിർദേശം നൽകി.

ഏഷ്യൻ സ്കൂൾ

മനാമ ∙ ഏഷ്യൻ സ്കൂളിൽ രാജ്യാന്തര യോഗ ദിനം വിവിധ പരിപാടികളോടെ നടത്തി. വെർച്വൽ ആഘോഷത്തിൽ 4,500 വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ മോളി മാമ്മൻ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com