ADVERTISEMENT

അബുദാബി∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ മാസങ്ങൾക്കുശേഷം ഓഫിസിൽ തിരിച്ചെത്തുന്നവർക്ക് ആത്മവിശ്വാസം നൽകുകയാണ് അൽഹൊസൻ മൊബൈൽ ആപ്പ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തയാളുടെ പരിസരത്ത് കോവിഡ് ബാധിതരുണ്ടെങ്കിൽ മുന്നറിയിപ്പ് ലഭിക്കുന്നതിനാൽ രക്ഷകന്റെ പരിവേഷമുണ്ടിതിന്. ഇതനുസരിച്ച് അകലം പാലിക്കാനും സുരക്ഷാ മുൻകരുതൽ എടുക്കാനും സാധിക്കും. ഇതാണ് ജോലിക്ക് തിരിച്ചെത്തുന്നവർക്ക് ആത്മവിശ്വാസമേകുന്നത്. വ്യക്തിയുടെ ശരീരോഷ്മാവ് തിരിച്ചറിഞ്ഞാണ് സൂചന നൽകുന്നത്. 

കോവിഡ് ജാഗ്രതയുടെ ഭാഗമായി പുറത്തിറക്കിയ ആപ്പ് എല്ലാവരും ഇൻസ്റ്റാൾ  ചെയ്യണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചിരുന്നു. ബ്ലൂടൂത്ത് വഴി കോവിഡ് ബാധിതരെയും സമ്പർക്കത്തിലിരിക്കുന്നവരെയും നിരീക്ഷിച്ച് വ്യക്തിക്കു മുന്നറിയിപ്പു നൽകാൻ ആപ്പിലൂടെ സാധിക്കും.വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദേശങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് അധികൃതർക്കു ഇതുവഴി മനസ്സിലാക്കാം.  ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ മുന്നറിയിപ്പുകൾ ഇതിലൂടെ ലഭ്യമാകും. 

രോഗപരിശോധന നടത്തിയവർക്ക് ഇതുവഴി ഫലം അറിയാനും സംവിധാനമുണ്ട്. ആപ് സ്റ്റോർ, പ്ലേ സ്റ്റോർ എന്നിവയിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com