ADVERTISEMENT

ആമുഖമോ പരിചയപ്പെടുത്തലോ ആവശ്യമില്ലാത്ത അപൂർവം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (BITS) പിലാനി. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ)യുടെ ഹയർ എജ്യുക്കേഷൻ ക്ലാസിഫിക്കേഷൻ 2020ൽ 5 സ്റ്റാർ റേറ്റിങ്ങ് ലഭിച്ച സ്ഥാപനം. ക്യൂഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങ്സ് 2020യിൽ ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ എൻജിനിയറിങ്ങ് ടെക്നോളി ഇൻസ്റ്റിറ്റ്യൂഷനിൽ ഒന്നാം സ്ഥാനത്താണ് BITS പിലാനി. 2000 മുതൽ ദുബായിലെ ഇന്റർനാഷനൽ അക്കാഡമിക് സിറ്റിയിൽ വിജയകരമായി പ്രവർത്തിക്കുന്ന BITS പിലാനി യുഎഇ, മറ്റു ജിസിസി രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് വഴികാട്ടിയാണ്.

ഒരു വിദ്യാർഥിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ക്യാംപസ് വഹിക്കുന്നത്. അക്കാര്യത്തിൽ ഏറ്റവും മികച്ച അനുഭവമാണ് BITS പിലാനി വിദ്യാർഥികൾക്ക് നൽകുന്നത്. അധ്യാപകരാണ് വിദ്യാർഥികളുടെ വഴികാട്ടികൾ . പഠിപ്പിക്കുന്ന വിഷയങ്ങളിലും മറ്റുകാര്യങ്ങളിലും അഗാധ പാണ്ഡിത്യവും അനുഭവപരിചയവുമുള്ള അധ്യാപകരാണ് BITS പിലാനിയുടെ കരുത്ത്. വിദ്യാർഥികളെ അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി ലക്ഷ്യത്തിലേക്കെത്തിക്കാനും ആഗോള പൗരനായി വളർന്നുവരാനും ഈ അധ്യാപകർ വഴികാട്ടുന്നു.

രാജ്യാന്തരതലത്തിലുള്ള വിദ്യാഭ്യാസ രീതിയാണ് BITS പിലാനി ക്യാംപസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. പാഠ്യഭാഗങ്ങൾ വിദ്യാർഥികളെ സമഗ്രമായി പഠിപ്പിക്കുന്നതിനും അവർക്ക് വേണ്ട  ഉപദേശ നിർദേശങ്ങൾ നൽകുന്നതിനുമായി വ്യവസായ പ്രമുഖരും അതത് മേഖലകളിലെ പ്രശസ്തരും വിദ്യാർഥികളെ സഹായിക്കുന്നു.  പ്രമുഖ വ്യക്തികളുമായി വിദ്യാർഥികൾക്ക് നേരിട്ട് ആശയവിനിമയത്തിനുള്ള സൗകര്യവും ഒരുക്കുന്നു.  പ്രമുഖ വ്യക്തികളുടെ വർഷങ്ങളായുള്ള അനുഭവങ്ങളുടെയും പ്രവർത്തി പരിചയത്തിന്റെയും ആഴം വിദ്യാർഥികളുടെ പ്രായോഗിക ജീവിത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇങ്ങനെ ലഭിക്കുന്ന അറിവുകൾ വിദ്യാർഥികളുടെ തുടർ ജീവിതത്തിൽ ഗുണംചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഓപ്പൺ–എൻഡഡ് പ്രോജക്ടുകൾ, ഏറ്റവും മികച്ച ലാബ് സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമേ ഇന്ത്യയിലെയും യുഎഇയിലെയും 400ൽ അധികം മികച്ച വ്യവസായ ശാലകളിലും കമ്പനികളിലും ഒരുക്കുന്ന ഏഴരമാസത്തെ ഇന്റേൺഷിപ്പ് സൗകര്യം പഠനകാലത്ത് വിദ്യാർഥികൾക്ക് ലഭിക്കുന്ന മികച്ച അനുഭവമായിരിക്കുമെന്നതിൽ  സംശയമില്ല. BITS പിലാനിയിൽ പഠിച്ച വിദ്യാർഥികൾക്ക് ഒരിക്കലും ജീവിതത്തിൽ ഇനിയെന്ത് എന്ന ആശങ്കയുണ്ടാവില്ല. മികച്ച കമ്പനികളിൽ ജോലി സംബന്ധമായി ചെല്ലുമ്പോഴും BITS പിലാനിയിൽനിന്നും പഠിച്ച വിദ്യാർഥികൾക്ക് കാര്യങ്ങൾ കൃത്യമായി മനസിലാക്കാനും അവ പ്രായോഗികതലത്തിൽ  ഉപയോഗപ്പെടുത്താനും സാധിക്കും. അതിനാൽ തന്നെ എല്ലാ മേഖലകളിലും  BITS പിലാനിയിലെ വിദ്യാർഥികൾ ഒരുപടി മുന്നിൽ നിൽക്കും.

ഏറ്റവും നൂതനവും വിദ്യാർഥികൾക്ക് ഭാവിയിലേക്ക് ഗുണകരവുമാകുന്ന കോഴ്സുകളാണ് BITS പിലാനിയിലുള്ളത്. വിദ്യാർഥികൾക്ക് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ക്യാംപസിലുണ്ട്. BITS പിലാനിയുടെ ദുബായ് ക്യാംപസിലെ (ബിപിഡിസി) ഇന്നൊവേഷൻ ലാബ് വലിയ പ്രത്യേകതകളിൽ ഒന്ന് മാത്രം. വിദ്യാർഥികൾക്ക് ഏതു സമയത്തും ഇത് ഉപയോഗിക്കാം. ഏറ്റവും പുതിയ മിഷനറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ ആശയങ്ങൾ യാഥാർഥ്യമാക്കാൻ ഈ ലാബ് സഹായിക്കും. BITS പിലാനി ദുബായ് ക്യാംപസി(ബിപിഡിസി)ലുള്ള സെന്റർ ഫോർ ഇന്നൊവേഷൻ, ഇൻക്യുബേഷൻ ആൻഡ് എന്റപ്രനർഷിപ് (സിഐഐഇ) എന്ന പദ്ധതി വിദ്യാർഥികളുടെ ചിന്തകളെ കൂടുതൽ വിശാലമാക്കുന്നു. പുത്തൻ ഐഡിയകളുടെയും സ്റ്റാർട്ട് അപ്പുകളുടെയും ലോകത്തേക്ക് അവരെ നയിക്കാൻ ഈ പദ്ധതി സഹായിക്കുന്നു. ബിപിഡിസിന് ഇന്ന് 15ൽ അധികം സ്റ്റാർട്ട് അപ്പുകളുണ്ടെന്ന് അഭിമാനത്തോടെ പറയാം.

വർഷങ്ങളായി ലോകത്തെ മികച്ച കമ്പനികളിലേക്ക് BITS പിലാനിൽ പഠിച്ച വിദ്യാർഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും നോക്കി വിവിധ തരത്തിലുള്ള പരിശീലനം ക്യാംപസ് പ്ലെയ്സ്മെന്റ് പ്രോഗ്രാം (സിപിപി) വഴി BITS പിലാനി നൽകുന്നുണ്ട്. ഇത് അവർക്ക് മികച്ച കരിയർ തിരഞ്ഞെടുക്കാൻ സഹായകാരമാകുന്നു. ബിപിഡിസിയിലെ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. ചില വിദ്യാർഥികൾക്ക് മാസം 20,000 ദിർഹം ശമ്പളം പ്രമുഖ കമ്പനികൾ ഓഫർ ചെയ്തിരുന്നു.  

കണ്ടുപിടത്തങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും മികച്ച ഭാവിയെ രൂപപ്പെടുത്താനും അതുവഴി ജീവിതവിജയം നേടുന്ന എൻജിനീയർ– ടെക്നോളജിസ്റ്റ്–എന്റപ്രനർ ആകാനും BITS പിലാനി ദുബായ് ക്യാംപസ് നിങ്ങളുടെ സ്വാഗതം ചെയ്യുന്നു. മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള സ്കോളർഷിപ്പിലൂടെ നിങ്ങൾക്ക് ഈ അക്കാദമിക് വർഷത്തിൽ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് നേടാൻ സാധിക്കും. ഫസ്റ്റ് ഡിഗ്രി ബിഇ, ഹയർ ഡിഗ്രി എംഇ, എംബിഎ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04-2753700 (ദുബായ്), +91 9010200224 (ഇന്ത്യ). 

ഇ മെയിൽ: admission@dubai.bits-pilani.ac.in

വെബ്സൈറ്റ്: https://www.bits-pilani.ac.in/dubai/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com