ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ 2 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിലേക്കു മാറാൻ അവസരം. താമസ മേഖലകളോടനുബന്ധിച്ചുള്ള സ്കൂളുകളിൽ ചേരാനാണ് വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കിയത്.

ഇതിനുള്ള നടപടിക്രമങ്ങൾ ഈ അധ്യയനവർഷം തന്നെ പൂർത്തിയാക്കണമെന്ന് നിർദേശിച്ചു.വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഈ വർഷത്തെ സർട്ടിഫിക്കറ്റ്, മാറ്റം സംബന്ധിച്ച് അതതു സ്കൂളുകളിൽ നിന്നുള്ള കത്ത് എന്നിവ ഹാജരാക്കണം.

സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ കുട്ടികളാണെങ്കിൽ രക്ഷിതാക്കളുടെയടക്കം താമസ വീസ രേഖകളുടെ പകർപ്പ് നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com