ADVERTISEMENT

ദോഹ∙  ഖത്തറില്‍ വീണ്ടും 3 പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. പ്രതിദിന രോഗസംഖ്യ 693 ആയി കുറഞ്ഞു. രോഗവിമുക്തരുടെ എണ്ണം 80,170 ആയി. 

59, 63, 81 വയസുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 113 ആയി. 3,506 പേരില്‍ നടത്തിയ പരിശോധനയിലാണ് 693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവിമുക്തരുടെ എണ്ണം 80,170 ആയി ഉയര്‍ന്നതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,823 ആയി കുറഞ്ഞിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ 203 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ പരിശോധനക്ക് വിധേയമായ 3,52,659 പേരില്‍ 95,106 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 

മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും കഴിഞ്ഞ മാസത്തേക്കാള്‍ പ്രവാസി, സ്വദേശികള്‍ക്കിടയില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഒരു കുടുംബത്തില്‍ തന്നെയുള്ളവരാണ് രോഗബാധിതരില്‍ ഏറെപേരും. ഒത്തുചേരലുകളും ശാരീരിക അകലം പാലിക്കാത്തതുമാണ് കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈറസ് പടരാന്‍ കാരണം. കുടുംബങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ചും വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവരുമായി അടുത്തിടപിഴകാതെ അവരെ സംരക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com