ADVERTISEMENT

റിയാദ് ∙ സൗദിയിൽ പുതുതായി 3,943 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കണക്കിൽ ഏറ്റവും കൂടിയ സംഖ്യയാണിന്ന്. 48 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം മരണത്തിന് കീഴടങ്ങി. ഇന്ന് പുതുതായി 8 പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം 2,363 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതർ 1,86,436 ഉം മരണ സംഖ്യ 1,599 ഉം ആയി ഉയർന്നു.

1,27,118 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 57,719 രോഗികൾ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇതിൽ 2,285 പേരുടെ നില ഗുരുതരമായി തുടരുന്നു. പുതുതായി നടത്തിയ 45,104 കോവിഡ് പരിശോധനകൾ ഉൾപ്പെടെ ആകെ 15,91,141 കോവിഡ് റെസ്റ്റുകളാണ് രാജ്യത്ത് പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു.

199 പ്രദേശങ്ങളിൽ ഇതുവരെ രോഗം പടർന്നിട്ടുണ്ട്. 433 പേർക്ക് സ്ഥിരീകരിച്ച ഹുഫൂഫാണ് പുതുതായി രോഗം കണ്ടെത്തിയവരിൽ മുന്നിൽ. റിയാദ് 363, ദമാം 357, മക്ക 263, ഖതീഫ് 219, ജിദ്ദ 212, തായിഫ് 208 എന്നിങ്ങനെയാണ് തൊട്ടുതാഴെയുള്ള പ്രദേശങ്ങളിലെ കണക്ക്.

English Summary: Covid Saudi update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com