ADVERTISEMENT

ജിദ്ദ ∙ ഹജ് - ഉംറ തീർഥാടകർ ഉൾപ്പെടെ കഴിഞ്ഞ 40 വർഷമായി പുണ്യ നഗരങ്ങളിലേക്ക് അതിഥികളെ സ്വീകരിക്കുകയും രാജ്യത്തിന്റെ പ്രധാന പ്രവേശന കവാടമായി പ്രവർത്തിക്കുകയും ചെയ്ത ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിന്റെ തെക്കൻ ടെർമിനൽ പൂർണമായി അടച്ചു. ഇതോടെ സൗദി വ്യോമയാന ചരിത്രത്തിലെ 40 വർഷത്തെ ചരിത്രത്തിലേക്കാണ് അത് മിഴിതുറക്കുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 19 കിലോമീറ്റർ അകലെയുള്ള പുതിയ ടെർമിനലിലേക്ക് മാറുമ്പോൾ അടഞ്ഞ ഇടനാഴികകളിൽ 40 വർഷത്തെ ചരിത്ര സാക്ഷ്യങ്ങൾ.

1981 ഏപ്രിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് മുതൽ രാജ്യത്തെത്തുന്ന അതിഥികളുടെയും സന്ദർശകരുടെയും പ്രധാന കവാടമായ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിന്റെ ദക്ഷിണ ടെർമിനലാണ് പൂർണമായും അടച്ചത്. ജിദ്ദയുടെ ഹൃദയ ഭാഗത്ത് അൽ സുലൈമാനിയ ജില്ലയിൽ ഖാലിദ് രാജാവാണ് സൗദി സ്ഥാപകന്റെ പേരിലുള്ള ഈ വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

പുണ്യ നഗരമായ മക്കയും പ്രവാചക സന്ദർശനത്തിനായി മദീനയും ലക്ഷ്യം വച്ച് വന്നെത്തുന്ന നിരവധി അതിഥികൾ വന്നിറങ്ങിയ ഇടം എന്ന നിലയിലും ഈ വിമാനത്താവള ഇടനാഴികൾ ചരിത്രത്തിൽ ഇടം നേടി. സൗദി ദേശീയ എയർലൈൻ സൗദിയയുടെ ആസ്ഥാനമായും രാജ്യത്തെ തിരക്കേറിയ ഈ വിമാനത്താവളമായും ഇവിടം അന്ന് തൊട്ട് പ്രവർത്തിക്കുന്നു.

1981 ജൂണിൽ ന്യൂയോർക്ക് നഗരത്തിലേക്കുള്ള ആദ്യ രാജ്യാന്തര വിമാനം പുറപ്പെട്ടത് മുതൽ കിടയറ്റ രാജ്യാന്തര സർവീസുകൾക്കാണ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ മൊത്തം യാത്രക്കാരിൽ 36 ശതമാനവും ജിദ്ദ എയർപോർട്ട് വഴിയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നതെന്ന് അടുത്തിടെ കെ‌എ‌എ‌എ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Jeddah airport terminal decomissioned after 40 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com