sections
MORE

പ്രസിദ്ധീകരണങ്ങളുടെ നിയന്ത്രണം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം

shura-council
SHARE

ദോഹ∙ പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ-കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗണ്‍സിലിന്റെ അംഗീകാരം.സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കരട് നിയമത്തിന്‍ മേല്‍ ലീഗല്‍-ലജിസ്ലേറ്റീവ് കാര്യ കമ്മിറ്റിയുടെ സംയുക്ത കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് അനുമതി നല്‍കിയത്. 12 അധ്യായങ്ങളിലായി 74 ആര്‍ട്ടിക്കിളുകളാണ് നിയമത്തിലുള്ളത്. പത്രങ്ങള്‍, മാധ്യമങ്ങള്‍, അച്ചടി പ്രസ്, പ്രസാധക കേന്ദ്രങ്ങള്‍, പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷനും വിതരണവും, സിനിമകള്‍, തീയേറ്ററുകള്‍, കലാപരമായ പ്രൊഡക്ഷന്‍, സ്വകാര്യ ബ്രോഡ്കാസ്റ്റിങ് സ്‌റ്റേഷന്‍, പരസ്യങ്ങള്‍, പബ്ലിക് റിലേഷന്‍, മാധ്യമ സേവന ഓഫിസുകള്‍ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് കരടിലുളളത്. 

സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം കരട് നിയമത്തിലെ 5 വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ഭേദഗതി അംഗീകരിച്ച ശേഷം കൗണ്‍സിലിന്റെ ശുപാര്‍ശകളോടെ കരട് നിയമം മന്ത്രിസഭക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. 

പ്രസിദ്ധീകരണം സംബന്ധിച്ച 1979 ലെ 8-ാം നമ്പര്‍ നിയമം, പരസ്യം, പബ്ലിക് റിലേഷന്‍സ്, കലാപരമായ പ്രൊഡക്ഷന്‍, അനുബന്ധ ജോലികള്‍ എന്നിവ സംബന്ധിച്ച 1993 ലെ 16-ാം നമ്പര്‍ നിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ കരട് നിയമം. നിയമങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമത്തിലേക്കുള്ള മാറ്റം. പത്രങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍, മീഡിയ-കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാങ്കേതിക പുരോഗതിയും അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയുള്ളതാണ് പുതിയ നിയമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA