ADVERTISEMENT

ദോഹ∙ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ എല്ലാ ശാഖകളിലും 10-20-30 റിയാല്‍ പ്രമോഷന്‍ തുടങ്ങി.

പച്ചക്കറി, പഴം, ഭക്ഷണ വിഭവങ്ങള്‍, ബേക്കറി-ഹോട്ട് ഫുഡ്, ഗ്രോസറി, സൗന്ദര്യവര്‍ധന ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, റെഡിമെയ്ഡ്, തുണിത്തരങ്ങള്‍, ഫുട് വെയര്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐടി ഉല്‍പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച ഗുണമേന്മയിലുള്ള ഉല്‍പന്നങ്ങളാണ് പ്രമോഷനായി ഒരുക്കിയിരിക്കുന്നത്. ബേക്കറി -ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഒട്ടേറെ കോംബോ ഓഫറുകളുമുണ്ട്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമുള്ള കോവിഡ്-19 മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ എല്ലാ ശാഖകളിലും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി ഷോറൂമിന്റെ വിവിധ ഭാഗങ്ങളിലായി ഹാന്‍ഡ് സൈനിട്ടൈസറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ട്രോളികളും ബാസ്‌ക്കറ്റുകളും തുടര്‍ച്ചയായി അണുവിമുക്തമാക്കിയാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഷോപ്പിങ് നടത്തണമെന്നും സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com