ADVERTISEMENT

ദോഹ∙ രാജ്യത്തെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിലെ കോടതി വിധികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ ഓഫിസ് തുറന്നു. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവും സുപ്രീം ജുഡീഷ്യറി കൗണ്‍സിലും ചേര്‍ന്നാണ് ഉത്തരവുകള്‍ വേഗത്തില്‍ നടപ്പാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുമായി പുതിയ ഓഫിസ് തുറന്നത്.  അല്‍ഹുദ ടവറില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റിയിലാണ് ഓഫിസ് തുറന്നത്.

തൊഴില്‍ പരാതികള്‍ കോടതി സംവിധാനവുമായി ബന്ധിപ്പിച്ചു കൊണ്ടാകും ഓഫിസ് പ്രവര്‍ത്തനം. കേസുകളിലെ കോടതി വിധികള്‍ നടപ്പാക്കുന്നതിനും അപ്പീലുകളുടെ റജിസ്‌ട്രേഷനുമായി  ഓട്ടോമാറ്റിക് റജിസ്‌ട്രേഷന്‍ ത്വരിതപ്പെടുത്തുക, കമ്മിറ്റികള്‍ പുറപ്പെടുവിക്കുന്ന തൊഴില്‍ സംബന്ധമായ കോടതി വിധികളും തീരുമാനങ്ങളും വേഗത്തില്‍ നടപ്പാക്കുക, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും ഓഫിസും തമ്മില്‍ നേരിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവയെല്ലാമാണ് ഓഫിസിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. 

ഇലക്ട്രോണിക് സംവിധാനം, വിവരകൈമാറ്റം എന്നിവ സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ മന്ത്രാലയവും കൗണ്‍സിലും കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ഐടി കോണ്‍ഫറന്‍സ്- പ്രദര്‍ശനത്തില്‍ ഒപ്പുവെച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com