ADVERTISEMENT

അബുദാബി∙ ഇതര എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരാനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.  അബുദാബിയിലേക്കു പ്രവേശിക്കുന്നതിന് 48 മണിക്കൂർ മുൻപ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് അതിർത്തിയിൽ ഹാജരാക്കണം.

അബുദാബി സന്ദർശിക്കുന്നവർ അൽഹൊസൻ ആപ് ഡൗൺലോഡ് ചെയ്യണമെന്നും  ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് പരിശോധന വ്യാപകമാക്കിയതിനെ തുടർന്ന് ഈ മാസം 2നാണ് അബുദാബിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

അബുദാബിയിൽനിന്ന് മറ്റു എമിറേറ്റിലേക്കു പോകുന്നതിന് വിലക്കില്ല. ചരക്കുനീക്കത്തിനും തടസ്സമില്ല. ഇതേസമയം ഇതര എമിറേറ്റിലെ തൊഴിലാളികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com