ADVERTISEMENT

ദുബായ് ∙ ടീം തിരൂരിന്റെ ചാർട്ടേഡ് വിമാനം  181 യാത്രക്കാരുമായി കോഴിക്കോട്ടെത്തി. കഴിഞ്ഞ പതിനഞ്ചു വർഷമായി യുഎഇ യിലെ തിരൂർ നിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ  ടീം തിരൂർ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി മാത്രം വിമാനം ചാർട്ടർ ചെയ്യുകയായിരുന്നു.   

റീജൻസി ഗ്രൂപ് ഡയറക്ടർ അൻവർ അമീൻ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രക്കാർക്ക് മാസ്ക്, ഗ്ലൗസ്, പഴങ്ങൾ, ജ്യൂസ്, ലഘു ഭക്ഷണങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പടിയത്തു ബഷീർ ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെ മാനിഫെസ്റ്റോ വിതരണ ഉദ്ഘാടനം കോവിഡ് ഹെൽപ് ഡെസ്ക് വൈസ് ചെയർമാൻ മുസ്തഫയാണ് നിർവഹിച്ചത്.  മാസങ്ങളോളമായി ജോലിയില്ലാതെ കഷ്ടപ്പെട്ട 10 പേരുടെ ടിക്കറ്റ് ടീം തീരുർ ചാരിറ്റി വിങ് സൗജന്യമായി നൽകി.

കോ ഓർഡിനേറ്റർ ഗഫൂർ, ഹഖ് അടിപാട്ടു, ജലീൽ കൈനിക്കര,  ഹെൽപ് ഡെസ്ക് ചീഫ് കോ ഒാർഡിനേറ്റർ വിജയൻ വാരിയത്ത് , വൈസ് പ്രസിഡൻ്റ് സദാശിവൻ അലമ്പറ്റ, ഹാരിസ് ,പയ്യോളി , അബ്ദുൽ വഹാബ് ,ഫിറോസ്, സലാം ,ജിത്തു പടിക്കൽ സഹീർ അടിപാട്ടു,  ടി.പി .അബ്ദുറഹിമാൻ ,അഷ്‌റഫ് ,   ഇബ്‌നു , ഷഫീഖ് ,  ഷാഫി, ഷാഫി തിരുർ തുടങ്ങിയവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com