ADVERTISEMENT

അബുദാബി∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനും (കെടിഎംസിസി) ഗൾഫ് സർക്കിൾ കമ്പനിയും സംയുക്തമായി ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നു. ജൂലൈ 7ന് കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്കാണ് സർവീസ്. നിർധന പ്രവാസികളിൽ ഏതാനും പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

താൽപര്യമുള്ളവർ ഓൺലൈനിൽ http://bit.ly/ktmcc-flight റജിസ്റ്റർ ചെയ്ത ശേഷം reachsafehome@gmail.com ഇമെയിൽ വിലാസത്തിൽ പാസ്പോർട്ട് കോപ്പി  അയക്കണം. ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തവരെയാണ് പരിഗണിക്കുക. വിവരങ്ങൾക്ക് അജോഷ് മാത്യു (99046751), ടിജൊ സി സണ്ണി (65635522), പ്രിറ്റി തോമസ് (96071949), ശ്രീജ പിള്ള (98534758) എന്നിവരുമായി ബന്ധപ്പെടണം.

English Summary: Chartered flight service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com