ADVERTISEMENT

അബുദാബി∙ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം അബുദാബി സിവിൽ ഡിഫന്‍സ് പുറത്തിറക്കി. ആംബുലൻസുകളിലേതിനു സമാനമായ ഓക്സിജന്‍ സിലിണ്ടറുകളാണിത്. ഒരേസമയം 5 പേർക്ക് ഓക്സിജൻ നൽകാൻ സാധിക്കും. തീയണക്കുന്നതിനിടെ പുകശ്വസിച്ചും മറ്റും ശ്വാസ തടസം നേരിടുന്ന അഗ്നിശമന സേനാംഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

അബുദാബി പൊലീസിലെ അടിയന്തര, പൊതുസുരക്ഷാ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ നവീന സംവിധാനങ്ങളോടെയാണ് വാഹനം സജ്ജമാക്കിയതെന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഇബ്രാഹിം അൽ അംറി പറഞ്ഞു.

English Summary: First fire force vehicle with oxygen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com