ADVERTISEMENT

ദുബായ് ∙ അബ്രകൾക്ക് (യന്ത്രത്തിൽ പ്രവർത്തിക്കുന്ന കടത്തുവഞ്ചി) ഊർജമേകാൻ ഇനി ബയോ ഡീസൽ. ഇതിനുള്ള ബൃഹദ് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടു. 3 മാസത്തെ പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ടാൽ എല്ലാ അബ്രകളും ജൈവ ഇന്ധനത്തിൽ കുതിക്കും. എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയുമായി (ഇനോക്) സഹകരിച്ചാണ് പദ്ധതിയെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ: അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു.

ദുബായ് ക്രീക്കിൽ 148 പരമ്പരാഗത അബ്രകളാണ് സർവീസ് നടത്തുന്നത്. ബയോ ഡീസൽ ഇന്ധനമാക്കുന്നതോടെ പ്രതിവർഷം 125 ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാകും. 5 അബ്രകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഉപയോഗിച്ച ശേഷമുള്ള എണ്ണ, ഉപയോഗശൂന്യമായ ഗ്രീസ്, കൊഴുപ്പ് എന്നിവയിൽ നിന്നാണ് ബയോഡീസൽ ഉൽപാദിപ്പിക്കുക. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിലവാരമുള്ള 'ബയോഡീസൽ 5' ആണ് അബ്രകളിൽ ഉപയോഗിക്കുകയെന്ന് ഇനോക് സിഇഒ: സെയിഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജലയാനമാണ് അബ്ര. പ്രതിവർഷം 1.3 കോടി യാത്രക്കാർ ഉപയോഗിക്കുന്നെന്നാണ് കണക്ക്. വാട്ടർ ടാക്സി, ബസ് ഉൾപ്പെടെയുള്ള മൊത്തം ജലയാന യാത്രക്കാരുടെ 90% വരുമിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com