ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യാന്തര വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. 3 ഘട്ടങ്ങളിലായിട്ടാകും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസ്‌ പുനഃരാരംഭിക്കുകയെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 30% സർവീസ് തുടങ്ങും.

പിന്നീട് 60% ആക്കും. മൂന്നാംഘട്ടത്തിൽ പൂർണ തോതിൽ പുനഃസ്ഥാപിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച്‌ ആദ്യ വാരമാണു കുവൈത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. എന്നാൽ വിദേശങ്ങളിൽ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാനും രാജ്യത്തുള്ള വിദേശികളെ ഒഴിപ്പിക്കാനുമുള്ള സർവീസുകളും ചരക്കുനീക്കവും തുടരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com