ADVERTISEMENT

മനാമ ∙ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച സത്യസന്ധതയ്ക്ക് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ആദരം. ദന മാൾ ലുലു ഹൈപ്പർമാർക്കറ്റിലെ ബംഗ്ലദേശ് സ്വദേശിയായ അബൂബക്കർ എന്ന ജീവനക്കാരനാണ് കാർ പാർക്കിങ് ഏരിയയിലെ ട്രോളികൾ തിരികെ എടുത്തപ്പോൾ പണവും കാർഡുകളുമടങ്ങിയ ബാഗ് കിട്ടിയത്.

ഉടൻ അത് കസ്റ്റമർ കെയറിൽ ഏൽപ്പിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ അന്വേഷിച്ചെത്തിയ മുസ്തഫ അബേദിൻ എന്ന ഉടമയ്ക്കു ബാഗ് തിരികെ ലഭിച്ചു. സത്യസന്ധത കാട്ടിയ അബുബക്കറിന് യൂസഫലിയുടെ പാരിതോഷികമായി 200 ദിനാർ നൽകി. രണ്ടുവർഷമായി അബൂബക്കർ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com