ADVERTISEMENT

ദുബായ് ∙ മർകസിന്‍റെ കാരുണ്യച്ചിറകിൽ  187 പേർ സൗജന്യമായി  നാടണഞ്ഞു. റാസൽഖൈമയിൽ നിന്നു കോഴിക്കോട്ടേയ്ക്കായിരുന്നു യാത്ര.  യാത്രക്കാരിൽ 73 പേർ ദീർഘകാലമായി വീസ ക്യാൻസൽ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്. ജോലി നഷ്ടപ്പെട്ടവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവരും, സന്ദർശക വീസയിലെത്തിയവർ എന്നിവര്‍ യാത്രക്കാരായുണ്ടായിരുന്നു.  കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറുടെ നിർദേശപ്രകാരമാണ് സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയതെന്ന് പബ്ലിക് റിലേഷൻ മാനേജർ ഡോ.സലാം സഖാഫി എരഞ്ഞിമാവ് പറഞ്ഞു.

ഭാരവാഹികകളായ മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഡോ. അബ്ദുസ്സലാം സഖാഫി, ഷരീഫ് കാരശ്ശേരി, ഫസൽ മട്ടന്നൂർ, യഹ്‌യ സഖാഫി ആലപ്പുഴ, സമീർ അവേലം, അഹമ്മദ് ഷെറിൻ, ഹനീഫ സഖാഫി, നസീർ ചൊക്ലി, നിസാമുദ്ധീൻ നൂറാനി, മൂസ കുറുവന്തേരി, മുനീർ പാണ്ട്യാല എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com