ADVERTISEMENT

മസ്‌കത്ത്∙ഒമാനില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ പ്രത്യേക വിമാന സര്‍വീസുകളുടെ മൂന്നാം ഘട്ടം അവസാനിച്ചു. നാലാം ഘട്ടം നാളെ ആരംഭിക്കുമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.55 ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടങ്ങളിലായി 23,000ത്തോളം പ്രവാസികളാണ് ഇതുവരെ നാടണഞ്ഞത്. ചൊവ്വാഴ്ച മസ്‌കത്തില്‍ നിന്ന് മെംഗളൂരു, കണ്ണൂര്‍ സെക്ടറുകളിലേക്കായിരുന്നു സര്‍വീസുകള്‍.

oman-airport-2

അതേസമയം, നാലാം ഘട്ട സര്‍വീസുകള്‍ നാളെ (ജൂലൈ 1) ആരംഭിക്കും. 11 കേരള സര്‍വീസുകള്‍ ഉള്‍പ്പടെ 16 വിമാനങ്ങളാണ് അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് റൂട്ട് തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com