sections
MORE

ഒമാനില്‍ സന്ദര്‍ശക വീസ ഓണ്‍ലൈനില്‍ പുതുക്കാം

visa-renewal
SHARE

മസ്‌കത്ത്∙ ഒമാനില്‍ സന്ദര്‍ശക വീസയിലുള്ളവര്‍ വിസാ കാലാവധി പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദേശിച്ചു. നേരത്തെ ഒമാനിലെത്തി ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ വീസ പുതുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.

എക്‌സ്പ്രസ്/വിസിറ്റ് വീസകളില്‍ രാജ്യത്ത് തുടരുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം ഒരുക്കിയത്. വീസ പുതുക്കുന്നതിന് റോയല്‍ ഒമാന്‍ പോലീസിന്റെ സര്‍വീസ് സെന്ററുകളില്‍ എത്തേണ്ടതില്ല.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശക വീസക്കാര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യമായി വീസാ കാലാവധി നീട്ടി നല്‍കിയിരുന്നു. നാളെ മുതല്‍ വീസ പുതുക്കുമ്പോഴും സാധാരണ നിലയില്‍ വീസ കാലാവധി പുതുക്കുന്നതിന് ആവശ്യമായ തുക മാത്രമെ ഈടാക്കുകയുള്ളൂ.

അതേസമയം, നേരത്തെ വിസിറ്റ് വീസ സ്വന്തമാക്കുകയും രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കാതിരക്കുകയും ചെയ്തവര്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ വീസ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA