ADVERTISEMENT

ദുബായ്∙വ്യത്യസ്ത ആശയവുമായി  യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പിന്‍റെ പുതിയ ശാഖ അൽ ത്വയ് യിൽ. സ്ഥലത്തിന്‍റെ പ്രാധാന്യം, എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം എന്നിവയിലൂടെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ ഇൗ ശാഖയിൽ നിന്ന് എത്തിക്കും. രാജ്യത്ത് സുസ്ഥിര ഭക്ഷ്യ വിതരണം ഉറപ്പുവരുത്താനും ഭക്ഷ്യ സുരക്ഷാ സംവിധാനം നിർമിച്ചെടുക്കുന്നതിനും പ്രഥമ പരിഗണന നൽകുന്ന ഭരണ നേതൃത്വത്തിന്‍റെ ലക്ഷ്യങ്ങൾക്ക് പിന്തുണയേകുന്ന തരത്തിലാണ് ഉദ്യമമെന്ന് അധികൃതർ പറഞ്ഞു.

കോവിഡ്–19 പശ്ചാത്തലത്തില്‍ ദ്രുതഗതിയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി യൂണിയന്‍ കോപിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പുനഃക്രമീകരിച്ചെന്നും ഇതിലൂടെ  ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ഏറ്റവും സുഗമമായ വിതരണം ഉറപ്പാക്കി വെല്ലുവിളികളെ തരണം ചെയ്യാനായെന്നും സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഭക്ഷ്യ വിതരണ നടപടിക്രമം സുസ്ഥിരമാണെന്നും അത് തടസ്സപ്പെടില്ലെന്നും രാജ്യത്തിന്‍റെ പരമപ്രധാനമായ മുന്‍ഗണന ഇതിനാണെന്നുമുള്ള, അബുദാബി ഭരണാധികാരിയും യുഎഇ സായുധസേനയുടെ ഉപ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രസ്താവിച്ചിരുന്നു. എമിറേറ്റ്സ് ഫുഡ് സെക്യൂരിറ്റി കൗണ്‍സില്‍, മറ്റു ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ നയങ്ങള്‍ക്ക് പിന്തുണയേകുന്നതിനായാണ് പുതിയ ആശയമെന്നും അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു.

union-coop

4,000 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, ഒരു സമയം ഏകദേശം 200 ഉപഭോക്താക്കളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം എന്നിവയും 162,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ശാഖയിലുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ അറിയിച്ചു.  സെല്‍ഫ് സര്‍വീസ് സംവിധാനത്തിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചിലവ് ലാഭിക്കുന്നതിനായും ഉപഭോക്താക്കള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനുമുള്ള ചില നടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വില്‍പന മൂല്യം ഓഹരി ഉടമകളുടെ പേരില്‍ പ്രത്യേകമായി രേഖപ്പെടുത്തുകയോ തമായാസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പോയിന്റുകളായി കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇല്ല. ഈ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com