sections
MORE

കൂടുതൽ ഇളവ്: കുവൈത്ത് തിരക്കിലേക്ക്

Kuwait-International-Airport
SHARE

കുവൈത്ത് സിറ്റി∙ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഇന്നലെ മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ചതോടെ കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് വന്നുതുടങ്ങി. 30 ശതമാനം ജീവനക്കാരാണ് ഇന്നലെ ഓഫിസിൽ എത്തിയത്. ചില സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. ഇന്നു മുതൽ കൂടുതൽ ഓഫിസുകൾ തുറന്നു പ്രവർത്തിക്കുന്നതോടെ സർക്കാർ കാര്യാലയങ്ങൾ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാർ ജോലിക്കെത്തുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഓഫിസിനകത്തും അകലം പാലിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ജീവനക്കാർ എത്തുന്നതിന് മുന്നോടിയായി സ്ഥാപനങ്ങളെല്ലാം അണുവിമുക്തമാക്കിയിരുന്നു. 30 ശതമാനം ജീവനക്കാരോടെ സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. മാസങ്ങളായി അടഞ്ഞുകിടന്ന ഷോപ്പിങ് മാളുകളും ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ കുവൈത്ത് തിരക്കിലേക്കു നീങ്ങുകയാണ്. 

ക്ലിനിക്കുകളിൽ ബുക്കിങ്

കുവൈത്ത് സിറ്റി∙ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ക്ലിനിക്കുകളി‍ൽ ഇന്നു മുതൽ ബുക്കിങ് സൗകര്യം ഏർപ്പെടുത്തി. eservices.moh.gov.kw വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ഇതോടെ റജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് മന്ത്രാലയം ബാർകോഡ് അയച്ചുതരും. നിശ്ചിത സമയത്തിന് 20 മിനിറ്റ് മുൻപ് ക്ലിനിക്കിൽ എത്തി ബാർകോഡും സിവിൽ ഐഡിയും കാണിച്ചാൽ സേവനം ലഭിക്കും. പോകാൻ സാധിച്ചില്ലെങ്കിൽ 15 മിനിറ്റ് മുൻപെങ്കിലും റദ്ദാക്കണം  

ഇനി കർഫ്യു രാത്രി 8 മുതൽ

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ നിയന്ത്രണത്തിൽ ഇളവു വരുത്തിയതിനെ തുടർന്ന് ഇന്നലെ മുതൽ പുതിയ കർഫ്യൂ സമയം നിലവിൽ വന്നു. രാത്രി 8 മുതൽ പുലർച്ചെ 5 വരെയായിരിക്കും കർഫ്യൂ . 

എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള മഹബൂല, ജിലീബ്‌, ഫർവാനിയ പ്രദേശങ്ങളിൽ കർഫ്യൂ പഴയതുപോലെ തുടരും. ഇവിടെ വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. 

ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്നിൽകണ്ടുള്ള നിയന്ത്രണവുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA