ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ സന്ദർശനം നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിർന്ന ഉപദേശകൻ ബ്രിയാൻ ഹുക്കും വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും കൂടിക്കാഴ്ച നടത്തി. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്തു. ഇറാനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി കൂടിയാണ് ബ്രിയാൻ ഹുക്ക്. 

അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ.അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, ബഹ്റൈനിലെ യുഎസ് സ്ഥാനപതി ജസ്റ്റിൻ സിബറെൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com