ADVERTISEMENT

ദുബായ്∙യുഎഇ യിലെ എടപ്പാൾ നിവാസികളുടെ  കൂട്ടായ്മയായ ഇമ ദുബായുടെ ചാർട്ടേഡ് വിമാനം നാടണഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താൻ പ്രയാസം അനുഭവിച്ചിരുന്ന എടപ്പാൾ സ്വദേശികളും  അടിയന്തരമായി നാട്ടിലെത്തേണ്ട വിവിധ ജില്ലക്കാരുമാണ് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കെത്തിയത്. 

chartered-flights

ടിക്കറ്റെടുക്കാൻ പ്രയാസമുണ്ടായിരുന്നവർക്ക് സാമ്പത്തിക സഹായം നൽകിയും സൗജന്യ യാത്രയ്ക്ക് അവസരം നൽകുകയും ചെയ്തു.  പ്രതിരോധ സുരക്ഷ വസ്‌തുക്കളും, മറ്റു ഭക്ഷണ വിഭവങ്ങൾ അടങ്ങിയ കിറ്റുകളും  സമ്മാനിച്ചു. ഭാരവാഹികളായ അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ്, സകീർ, ഉബൈദ്,  ദെയ്റ ട്രാവൽസ് ഡയറക്ടർ  ഫർദാൻ ഹനീഫും  നേതൃത്വം നൽകി. 

ഷാർജ∙ ഇന്ത്യൻ നാഷണലിസ്റ്റ് ഫോറം ഷാർജയുടെ ചാർട്ടേഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. അർഹരായ 25 പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകി. മുഴുവൻ യാത്രക്കാർക്കും ക്വാറൻ്റീൻ സെന്റർ എത്തുന്നതുവരെ ആവശ്യമുള്ള ഭക്ഷണവും വെള്ളവും ജ്യൂസും അടങ്ങിയ കിറ്റും നൽകി. ബി. പത്‌മ കുമാർ, പുഷ്പരാജ്, ശിൽപനായർ, ജയൻ പുനൂർ, ശ്രീരാഗ്, ജയപ്രകാശ്, പ്രാണേഷ് നായർ, രൺജിഷ്, ശ്രീജിത്ത്‌ എന്നിവർ  നേതൃത്വം നൽകി.

chartered-flights-2

ദുബായ്∙ സ്പാസ് (ശക്തികുളങ്ങര പ്രവാസി അസോസിയേഷൻ) അക്കാഫുമായി ചേർന്ന് ചാർട്ടേർഡ് വിമാനം ഒരുക്കി. ശക്തികുളങ്ങര സ്വദേശികളായ 104 പ്രവാസികളെ എമിറേറ്റ്സ് എയർലൈൻസിന്റെ തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ  നാട്ടിലെത്തിച്ചു.  കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവാസലോകത്ത് സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമാണ് സ്പാസ്.

വീടണയാൻ നാടിന്റെ കൈത്താങ്ങ്  പദ്ധതി

ദുബായ്∙ വീടണയാൻ നാടിന്റെ കൈത്താങ്ങ്  പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ഡിസിസി യും ഫ്‌ളൈ  വിത്ത് ഇന്കാസ് ക്യാംപെയിനിൻ്റെ ഭാഗമായി ഷാർജ ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും  സംയുക്തമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗത്തുള്ളവർക്കായി 9 സൗജന്യ വിമാന യാത്രാ ടിക്കറ്റുകൾ നൽകി. 

ജോർജ് മൂത്തേരി , കെബി ദേവരാജൻ ,വേണു കൃഷ്ണൻകുട്ടി ,ശ്യാം ,നിയാസ് അസിസ് , ഈപ്പൻ വര്ഗീസ് എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com