ADVERTISEMENT

ദുബായ് ∙ വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് സമ്മർ സർപ്രൈസ് ജൂലൈ ഒൻപതിന് ആരംഭിക്കും. ഓഗസ്റ്റ് 29 വരെ ഇതു തുടരുമെന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ അറിയിച്ചു. ഈദ് അൽ അദ, ബാക്ക് ടു സ്കൂൾ എന്നീ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. മാളുകളിലെ റീട്ടെയിൽ സ്ഥാപനങ്ങളിലെ വിപണന മേളകളാണ് സമ്മർ സർപ്രൈസിന്റെ പ്രധാന ആകർഷണം. ലോകോത്തര ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾ വിലക്കുറച്ച് ലഭ്യമാക്കും. 

ജൂലൈ പത്തു മുതൽ 29 വരെയും ഓഗസ്റ്റ് 9 മുതൽ 26 വരെയും ഡീൽ ഓഫ് ദ ഡേ നടക്കും. ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ഉൽപ്പന്നത്തിന്റെ പ്രമോഷൻ നടക്കും. അടുത്ത ദിവസത്തെ പ്രത്യേക ഓഫർ തലേന്ന് പ്രഖ്യാപിക്കും. 25 മുതൽ 70% വരെ വിലക്കിഴിവിൽ 700 പ്രമുഖ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 3000 ഔട് ലെറ്റുകളിൽ ലഭിക്കും. പത്ത് സ്ഥലങ്ങളിൽ ഡിഎസ്എസിന്റെ പത്ത് ഇൻസ്റ്റലേഷനുകൾ ഓഗ്സറ്റ് 30 വരെ ഉണ്ടാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com