ADVERTISEMENT

അബ്‌ഹ∙ പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി  സാമിയാർ മകൻ രാമകൃഷ്ണൻ (64) സൗദിയിലെ ഖമീസ് മുഷയ്ത്തിൽ മരിച്ചു. ഒരു ആഴ്ചയായി കോവിഡ് ലക്ഷണങ്ങളോടെ മദനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 28 വർഷമായി ഖമീസ് മുഷയ്‌ത്തിൽ  ടൈലർ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ്‌ അവധികഴിഞ്ഞ്‌ തിരിച്ചെത്തിയത്‌.      

ഭാര്യ: പ്രേമ, മകൻ പ്രദീപ് ഒമാനിൽ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം അബ്‌ഹയിൽ മറവ്‌ ചെയ്യും. നിയമ സഹായങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജ്യൻ എക്സിക്യൂട്ടീവ് അംഗവും ജിദ്ദ കോൺസുലേറ്റ് അബ്‌ഹ സാമൂഹികക്ഷേമ വിഭാഗം പ്രവർത്തകനുമായ ഹനീഫ മഞ്ചേശ്വരം രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com