ADVERTISEMENT

അബുദാബി∙ യുഎഇയിൽ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. 9 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 597 വിദ്യാർഥികളിൽ 587 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയം 98.32%. എല്ലാ വിഷയത്തിലും എപ്ലസ് ‍നേടിയ 76ൽ 53 പേരും അബുദാബി ദ് മോഡൽ സ്കൂൾ വിദ്യാർഥികളാണ്. ക്വാറന്റീനിൽ ആയതിനാൽ 4 സ്കൂളുകളിലെ 6 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല. 4 കുട്ടികൾ പരാജയപ്പെട്ടു. ക്വാറന്റീൻമൂലം പരീക്ഷ എഴുതാനാവാത്ത കുട്ടികൾക്കു  സേ പരീക്ഷയോടൊപ്പം അവസരം ലഭിക്കും.

abudhabi-the-model-school-students

യുഎഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ അബുദാബി ദ് മോഡൽ സ്കൂളിന് മിന്നുന്ന വിജയം.  പരീക്ഷ എഴുതിയ 163 പേരും വിജയിച്ചു. ഇതിൽ 53 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. അനന്തു സജീവ്, അലീന പണിക്കവീട്ടൽ അബ്ദുള്ള, കെ അമൽ ഇമാൻ, അനഘ ശ്രീജിത്, അനെറ്റ് ആന്റൊ, അപർണ സന്തോഷ്, അരുന്ധതി രാജ്, അഷിദ ഷെറിൻ, കെപി ഐഷ ഫിറോസ്, ചന്ദന പവിത്രൻ, ധനിയ മുഹമ്മദ് റഫീഖ്, ഫാത്തിമ ഷെറീൻ, ഹിൽമ അമിന, ലീന ഫാത്തിമ മേലത്ത്, ലിയാന ബെക്കർ, മർയം, നസ്നീൻ നസീർ ഹുസൈൻ,  നാഷിദ നൗഷാദ്, നസ്റീൻ നൗഫൽ, റന ഫാത്തിമ, സാക്കിയ ഇബ്രാഹിം, സഹ് ല അബ്ദുൽസലാം, സന ഫാത്തിമ, സന നൗഷാദ്, സാനിയ ഇബ്രാഹിം, സഞ്ജന നായർ, പിഎസ് സഞ്ജന, ഷബ ഐഷ, ഷഹ്ദ ജെബിൻ, ഷഹ്സാദി ഷക്കീർ, ഷെബ അക്ബർ, എസ്എൻ ഷഹ്ന,  ശ്രീലക്ഷ്മി കൃഷ്ണകുമാർ, ഐശ്വര്യ പ്രകാശ്, ഐഷ മുഹമ്മദ് ആഷിദ്, ഷഹർ സെയ്ദ്, സമീഹ മുഹമ്മദ് ബഷീർ മുഹിദ്ദീൻ, സൈനബ് നദീം അൻസാരി, അമൽ വിജയൻ, ടിഎ അനീസ്, അസീം മുഹമ്മദ്, ബൊവാസ് ചെറിയാൻ എബ്രഹാം, ഫവാസ് മുഹമ്മദ്, മുഹമ്മദ് സിനാൻ, പികെ മുഹമ്മദ് ആതിഖ് അഷ്റഫ്, മുഹമ്മദ് അസിം ഹാരിസ്, മുഹമ്മദ് റായിദ് ബിൻ അബ്ദുൽ ഖാദർ, കെകെ മുഹമ്മദ് റാസി, മുഹമ്മദ് ഷഹീൻ, പിപി മുഹമ്മദ് സിയാൻ, നബ്ഹാൻ ജാഫർ, ഒമർ ഷറഫുദ്ദീൻ ഹമീദ്, റിജിൻ രാഹുൽ പ്രസാദ് എന്നിവർക്കാ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഇവിടത്തെ 3 വിദ്യാർഥികൾക്ക് കോവിഡ് മൂലം പരീക്ഷ എഴുതാനായില്ല.

sslc-winners

ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 106 പേരും വിജയിച്ചു. ഐശ്വര്യ ശ്രീജിത്ത്, അഞ്ജന മോഹൻദാസ്, ദിയ പീറ്റർ, ഭവ്യ സുരേഷ്, ഫർഹ മുജീബ്, ലെന മർയം ബിജു, സമീഹ ഷാജഹാൻ, സൽവ മുഹ്സിൻ, അശ്വിൻ സുമിത്രൻ, അഷാബ് മുഹമ്മദ് എന്നിവർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.

sslc-winners-2

അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 35 വിദ്യാർഥികളും വിജയിച്ചു. അഫ്ര ബഷീർ, അയിഷത്ത് ഷിബില ഷെറിൻ, റിച്ചാ കുമാരി എന്നിവർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ക്വാറന്റീൻ മൂലം 1 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല.

ഫുജൈറ ഇന്ത്യൻ സ്കൂളിൽ പരീക്ഷ എഴുതിയ 63 പേരും വിജയിച്ചു. അനഘ, അമിന ദിയാസ്, ആഷ്് ലി ജോഷി എന്നിവർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.

ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈനിൽ പരീക്ഷ എഴുതിയ 51 വിദ്യാർഥികളും വിജയിച്ചു. ഹസ്ന ഫർവിൻ, ഫർഹ നസീർ, ലക്ഷ്മി സുരേഷ്, ഫാദിൽ ഹംസ എന്നിവർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.

ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 41 പേരും വിജയിച്ചു. മുഹമ്മദ് അബ്ഷിർ തൈക്കണ്ടിക്കാണ് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചത്. ക്വാറന്റീൻ മൂലം ഒരു വിദ്യാർഥിക്ക് പരീക്ഷ പൂർത്തിയാക്കാനായില്ല.

ദ് ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈനിൽ പരീക്ഷ എഴുതിയ 31 വിദ്യാർഥികളും വിജയിച്ചു. നീതു ചന്ദ്രദാസ്, അഹ്മദ് ഹുസൈൻ അംറാൻ ഗനി എന്നിവർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ക്വാറന്റീനിലായതിനാൽ ഒരാൾക്ക് പരീക്ഷ എഴുതാനായില്ല.

റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ പരീക്ഷ എഴുതിയ 47 വിദ്യാർഥികളിൽ 45 പേരും ‌ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 54 പേരിൽ 52 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com