sections
MORE

പ്രാദേശിക ഉല്‍പന്നങ്ങളുടെ വില്‍പ്പന ഇന്നു മുതല്‍ ഉഷാറാകും

30-DOHA-MARKETS
SHARE

ദോഹ∙ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില്‍പ്പന ഇന്ന് മുതല്‍ ഉഷാറാകും. കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ 2-ാം ഘട്ടത്തിന്റെ ഭാഗമായി എല്ലാ സൂഖുകളും മാര്‍ക്കറ്റുകളും പുനരാരംഭിക്കും.ഗോള്‍ഡ് സൂഖ്, സൂഖ് വാഖിഫ്, സൂഖ് അല്‍ അലി, സൂഖ് അല്‍ വക്ര, അല്‍ ഗരാഫ മാര്‍ക്കറ്റ്, അല്‍ സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്, തേസ്‌ഡേ-ഫ്രൈഡേ മാര്‍ക്കറ്റ് എന്നിവയെല്ലാമാണ് തുറക്കുന്നത്. 50 ശതമാനത്തില്‍ താഴെ ശേഷിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി. 

3-ാം ഘട്ടത്തില്‍ പ്രവര്‍ത്തന ശേഷി കൂട്ടാം. തൊഴിലാളികളുടേയും ഉപഭോക്താക്കളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പ്രവര്‍ത്തനം. 

പഴം, പച്ചക്കറി എന്നിവയുടെ പ്രധാന മാര്‍ക്കറ്റാണ് അല്‍ സെയ്‌ലിയയിലേത്. അല്‍ സെയ്‌ലിയ ഉള്‍പ്പെടെ എല്ലാ മാര്‍ക്കറ്റുകളും സൂഖുകളും പൂര്‍ണമായും അണുവിമുക്തമാക്കി ശുചീകരിച്ച ശേഷമാണ് വ്യവസ്ഥകളോടെ തുറക്കാന്‍ അനുമതി നല്‍കിയത്. അല്‍ സെയ്‌ലിയയില്‍ എല്ലായിടങ്ങളിലും വിവിധ ഭാഷകളിലായി ബോധവല്‍ക്കരണ പോസ്റ്ററുകളും സുരക്ഷാ നിര്‍ദേശങ്ങളും പതിച്ചിട്ടുണ്ട്. ഇഹ്‌തെറാസില്‍ പച്ച കത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.  ദോഹയില്‍ നിന്ന് 25 മിനിറ്റ് ദൂരത്തിലാണ് അല്‍ സെയ്‌ലിയ മാര്‍ക്കറ്റ്. പൂര്‍ണമായും ശിതീകരിച്ച മാര്‍ക്കറ്റില്‍ പഴം, പച്ചക്കറി കൂടാതെ മീന്‍, ഇറച്ചി, പൗള്‍ട്രി ഉല്‍പന്നങ്ങളുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA