ADVERTISEMENT

ദുബായ് ∙ ഇന്നു മുതൽ വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ് നഗരം. സഞ്ചാരികൾ ക്വാറന്റീനിൽ കഴിയേണ്ടെങ്കിലും കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന അംഗീകൃത റിപ്പോർട്ട് വിമാനത്താവളത്തിൽ കാണിക്കണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ പിസിആർ (പോളിമറൈസ് ചെയിൻ  റിയാക്‌ഷൻ) പരിശോധനാ റിപ്പോർട്ട് ആയിരിക്കണം. പരിശോധന നടത്തിയിട്ടില്ലെങ്കിൽ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാകണം.

ഇതിന്റെ ഫലം വരുംവരെ ക്വാറന്റീനിൽ കഴിയേണ്ടിവരും. റിപ്പോർട്ട് ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്കു വിധേയമാക്കും. മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായും വേണം. ക്വാറന്റീനും ചികിത്സയ്ക്കുമുള്ള ചെലവ് സ്വയം വഹിക്കുമെന്ന സമ്മതപത്രവും ഒപ്പിട്ടു നൽകണം.Covid-19 DXB ആപ്പും ഡൗൺലോഡ് ചെയ്യണം. ഇതുവഴി വ്യക്തിഗത വിവരങ്ങൾ അധികൃതർക്കു കൈമാറാം. അറിയിപ്പുകളും ഇതു വഴി ലഭിക്കും.

ചികിത്സ ലഭിക്കാൻ

വൈദ്യസഹായം വേണമെങ്കിൽ അധികൃതരെ അറിയിക്കാം. ഫോൺ: 800 11111 (ആരോഗ്യ മന്ത്രാലയം), 800 342 (ദുബായ് ഹെൽത്ത് അതോറിറ്റി). ആരോഗ്യ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതെന്ന് ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com