ADVERTISEMENT

ദുബായ്∙ ദുബായിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പുതിയ സ്നേഹമുദ്രണം. കോവിഡ് -19  നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യാൻ  ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി. നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം എന്ന് മുദ്രണം ചെയ്ത പ്രത്യക ലേബലാണ് ജിഡിആർഎഫ്എ  പുറത്തിറക്കിയത്. ഇതു ദുബായിൽ എത്തുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ പതിച്ചു നൽകും 

കോവിഡിനെത്തുടർന്ന്  സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ദുബായ് വിമാനത്താവളങ്ങളിലൂടെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.  ദുബായ് വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്കുള്ള എല്ലാ വിനോദ സഞ്ചാരികളെയും സന്ദർശകരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.  അവരുടെ രണ്ടാമത്തെ രാജ്യത്ത്  എല്ലായ്‌പ്പോഴും സ്വീകരിക്കുന്നതിനും ഉന്നത  സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി  നടപടിക്രമങ്ങൾ സുഗമമാക്കാൻ സേവനസന്നദ്ധരാണെന്നും  അൽ മറി വ്യക്തമാക്കി. 

major-al-marri
മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി

ദുബായ് വിമാനത്താവളങ്ങളിലെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്യാൻ ഒരുങ്ങികഴിഞ്ഞുവെന്ന്  ജിഡിആർഎഫ്എ-ദുബായിലെ പോർട്ട്സ് അഫയേഴ്‌സ് ജനറൽ ഡയറക്ടർ അസി. ബ്രി. തലാൽ അഹ്മദ് അൽ ഷാൻകിതി അറിയിച്ചു. .വിമാനങ്ങൾ പുനരാരംഭിച്ചതിനുശേഷം  യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.  ഇത് സാമ്പത്തിക, നിക്ഷേപ മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതൽ  പ്രതീക്ഷ  നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Br-Talal-ahmad-al-shanqiti
ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിതി

വിദേശ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന താമസ വീസക്കാർ ദുബായിൽ തിരിച്ചെത്തിത്തുടങ്ങി. ഇന്നലെ(7) വിദേശ സഞ്ചാരികള്‍ ദുബായിലെത്തിത്തുടങ്ങി. ഇവരുടെ പാസ്പോർട്ടുകളിലും സ്വാഗത സന്ദേശം പതിച്ചു നൽകി. 

https://www.instagram.com/p/CCRW_KfljPc/?igshid=1j8qtd4c64n1f 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com