ADVERTISEMENT

മനാമ∙ വിവിധ കാരണങ്ങളാൽ ബഹ്റൈനിലെ ഡിപ്പോർട്ടേഷൻ സെന്ററുകളിൽ കഴിഞ്ഞിരുന്ന 27 മലയാളികൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന് നാട്ടിലെത്തും.

കൊറോണ വ്യാപനത്തെ തുടർന്നും കൊറോണ ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊണ്ടും ദുരിതത്തിലാവുകയും ചെയ്തവരുടെ പ്രയാസങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ബഹ്റൈൻ കേരളീയ സമാജം അറിയിച്ചിരുന്നു. ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും ഇന്ത്യൻ എംബസിയും കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരും നോർക്കയും ഇടപെട്ടു.

എം.പിമാരായ ഡോ.ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവരും നടത്തിയ കൂട്ടായ പരിശ്രമമാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയതെന്ന് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. നാട്ടിലെത്തുന്ന വിവിധ ജില്ലക്കാരായ യാത്രക്കാരെ അവരവരുടെ പ്രദേശങ്ങളിൽ എത്തിക്കാനുള്ള വാഹന സൗകര്യവും നോർക്ക എർപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com