ADVERTISEMENT

മനാമ∙ തലച്ചോറിൽ രക്തസ്രാവത്തെ തുടർന്നു ശരീരം തളർന്ന ഹൈദരാബാദ് സ്വദേശി അജയ്ക്കു നാട്ടിലേക്കു മടങ്ങാൻ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ സഹായം. ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്ന അജയ് 4 മാസം മുൻപാണ് രോഗബാധിതനായത്. സ്പോൺസർ ആയ അഹമ്മദ് അലി അൽ അമരി ചികിത്സയ്ക്ക് എല്ലാ സഹായങ്ങളും നൽകി.

ആരോഗ്യ നിലയിൽ അൽപം പുരോഗതിയുണ്ടായെങ്കിലും നാട്ടിലേക്കു മടങ്ങാനാകാത്ത സാഹചര്യമായിരുന്നു. ഡോക്ടർമാർ അനുമതി നൽകിയെങ്കിലും കൂടെപ്പോകാനൊരു നഴ്സ് ഇല്ലാതിരുന്നതാണ് യാത്ര വൈകിച്ചത്. വിവരമറിഞ്ഞ ഇന്ത്യൻ ക്ലബ് ഭാരവാഹികൾ ഗൾഫ് എയർ, അൽ ഹിലാൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയായിരുന്നു. എൻഎച്ച്ആർഎയിലെ നഴ്സ് ആയ ജിജോ ജോൺ കൂടെ പോകാൻ സന്നദ്ധത അറിയിക്കുകയും ചെയ്തതോടെ നടപടികൾ വേഗത്തിലായി.

സ്ട്രെച്ചറിൽ കൊണ്ടുപോകാൻ ഗൾഫ് എയർ വിമാനത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായി ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി എം.ജെ.ജോബ് എന്നിവർ പറഞ്ഞു. ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കു ഇന്ത്യൻ ക്ലബ് ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കോഴിക്കോട്, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തി. രണ്ടാംഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സർവീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com