ADVERTISEMENT

ദുബായ് ∙ കോവിഡ് ലോക്‌ഡോണിനെ തുടർന്നു നാട്ടിലകപ്പെട്ട രണ്ടു യുഎഇ പൗരന്മാർ ഉൾപ്പെടെ 173 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് (12) ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 ന് കരിപ്പൂരിൽ നിന്നു ദുബായിലേയക്ക് യാത്ര തിരിക്കും. വൈകിട്ട് 6ന് യുഎഇയിലെത്തും. 1,147 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ദുബായ് ആസ്ഥാനമാക്കിയുള്ള സർക്കാർ സേവന ദാതാക്കളായ എമിറേറ്റ്സ് കമ്പനീസ് ഹൗസാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. വന്ദേ ഭാരത് മിഷൻ പദ്ധതി വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ടിക്കറ്റിനെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ സാധാരണ വ്യോമ ഗതാഗതം നിലച്ചിട്ട് മാസങ്ങളായങ്കിലും, നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക് ആശ്വാസമായിരിക്കുകയാണ് ഈ വിമാനം. ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിലാണ് വിമാനത്തിന് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com