ADVERTISEMENT

മസ്‌കത്ത് ∙ രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തുന്നതിനായി രാജ്യവ്യാപകമായി സര്‍വേയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സ്വദേശികളെയും വിദേശികളെയും പങ്കെടുപ്പിച്ച് രക്ത സമ്പിളുകള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ സര്‍വെയാണ് നടത്തുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

നാലു ഘട്ടങ്ങളിലായി നടക്കുന്ന സര്‍വെക്ക് ആരോഗ്യ മന്ത്രാലയം നേതൃത്വം നല്‍കും. അഞ്ച് ദിവസങ്ങളിലായിരിക്കും ഓരോ ഘട്ടങ്ങളിലും സര്‍വെ. ഓരോ ഘട്ടങ്ങള്‍ക്കുമിടയില്‍ ഒന്ന് മുതല്‍ രണ്ടാഴ്ച വരെ ഇടവേളയുണ്ടാകും. ഒരു ഘട്ടത്തില്‍ 5000 രക്ത സാമ്പിളുകള്‍ വരെ ശേഖരിക്കും. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 380 മുതല്‍ 400 സാമ്പിളുകള്‍ വരെ ഓരോ ഘട്ടങ്ങളിലും ശേഖരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പത്താഴ്ച കൊണ്ട് 20,000 സാമ്പിളുകള്‍ വരെ ശേഖരിക്കും. എല്ലാ പ്രായപരധിയിലുള്ളവരെയും സര്‍വെയില്‍ പങ്കെടുപ്പിക്കുമെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com