ADVERTISEMENT

ഷാർജ∙ അജ്മാൻ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ലേബർ ക്യാംപുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നു. കഴിഞ്ഞദിവസം ഷാർജ ലേബർ ക്യാംപിൽ നടത്തിയ വിതരണം മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു ഉദ്ഘാടനം ചെയ്തു. അജ്മാനിൽ രണ്ടു ക്യാംപുകളിലും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.

മാധ്യമ പ്രവർത്തകരായ വൈശാഖ്, റോയ് റാഫേൽ എന്നിവർ ചേർന്ന് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് ആരംഭിച്ച നാൾ മുതൽ എൻഎസ്എസ് ഇതുപോലെ ക്യാംപുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി അരവിന്ദാക്ഷൻ നായർ, പ്രസിഡന്റ കെ.ജയചന്ദ്രൻപിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com