ADVERTISEMENT

ദോഹ∙ കോവിഡ് ദുരിതത്തിലായ പൂന്തുറയിലെ 150 കുടുംബങ്ങൾക്ക് കൾചറൽ ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

രോഗികൾക്കായി പ്രദേശത്തുള്ള ഏതെങ്കിലും വലിയ കെട്ടിടങ്ങൾ താൽക്കാലിക ആശുപത്രികൾ ആക്കണമെന്നും ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീം, വൈസ് പ്രസിഡന്റ് ഷൈൻ ബാലകൃഷ്ണൻ, ജനറൽ  സെക്രട്ടറി റിയാസ് മാഹീൻ കമ്മറ്റി അംഗങ്ങളായ അബ്ദുൽ സലാം, തൻസീൽ, അനസ് എന്നിവരും കൾചറൽ ഫോറം സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളായ സുന്ദരൻ, താസീൻ അമീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com