ADVERTISEMENT

ദോഹ∙ ഗതാഗത നിയമങ്ങൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മറ്റുള്ള റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ മാനിച്ച് വേണം വാഹനം ഓടിക്കാനെന്നും അധികൃതർ. വലതുവശത്തു കൂടി വാഹനങ്ങളെ മറികടക്കരുത്.

ഇന്റർസെക്ഷനുകളിൽ പാത മാറുന്നതും അപകടത്തിന് ഇടയാക്കും. പാത മാറണമെന്നുള്ളവർ നിശ്ചിത ഇൻഡിക്കേറ്റർ തെളിയിച്ച് പിന്നാലെ വാഹനത്തിനു മുന്നറിയിപ്പ് നൽകണം. അമിത വേഗം പാടില്ല.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. സീറ്റ് ബെൽറ്റ് ധരിച്ച് മാത്രമേ ഡ്രൈവിങ് പാടുള്ളു. ലംഘനങ്ങൾ പിടികൂടുന്നതിനായി പ്രധാന ഇന്റർസെക്ഷനുകളിൽ ക്യാമറകളും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനാപകടങ്ങൾ കുറച്ച് റോഡ് യാത്രക്കാരുടെ സുരക്ഷിതത്വം വർധിപ്പിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചു വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com