ADVERTISEMENT

അബുദാബി ∙ യുഎഇയിൽ 40 ലക്ഷത്തിലേറെ പേർക്കു കോവിഡ് പരിശോധന പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രാലയം.

കോവിഡ് പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ലോകോത്തര സംവിധാനം ഏർപ്പെടുത്തിയതിലൂടെയാണു കുറഞ്ഞ സമയം കൊണ്ടു ഈ നേട്ടം കൈവരിക്കാനായതെന്നും അറിയിച്ചു. 2 മാസത്തിനകം 20 ലക്ഷം പേർക്കുകൂടി പരിശോധന നടത്തുകയാണു ലക്ഷ്യം.

ഇതിനായാണു ജനവാസ മേഖലകളിൽ വീടുകൾ തോറും കയറി സൗജന്യ പരിശോധന നടത്തിവരുന്നത്. അബുദാബി നഗരത്തിലെ ബഹുനില കെട്ടിടങ്ങളിലെ പരിശോധന ഏതാണ്ട് പൂർത്തിയായി. തുടർന്ന് ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

തൊഴിലാളികൾക്കും സൗജന്യ പരിശോധന നടത്തിയിരുന്നു. വ്യാപക പരിശോധനയും മികച്ച ചികിത്സയും മൂലം ഇപ്പോൾ രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുറയുകയും രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്തുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com