ADVERTISEMENT

റിയാദ് ∙ സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5488 രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ രോഗശമന നിരക്ക് 76.12 ശതമാനമാണ്. അതേസമയം, 2671 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 42 പേർ മരിക്കുകയും ചെയ്തു. 

ഇതോടെ ആകെ രോഗബാധിതർ 240474 ഉം മരണ സംഖ്യ 2325 ഉം രോഗമുക്തർ 183048 ഉം ആയി ഉയർന്നു. 55101 പേരാണ് ഇനി ചികിത്സയിൽ ഉള്ളത്. ഇവരിൽ 2221 പേർ തീവ്ര പരിചരണ വിഭാത്തിലാണ്. ജിദ്ദ 250, റിയാദ് 226, ഹുഫൂഫ് 211, മുബറസ് 174, ദമാം 144, തായിഫ് 99 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളുടെ ഇന്നത്തെ കണക്ക്.

59010 പുതിയ പരിശോധന ഉൾപ്പെടെ 2436683 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ പൂർത്തീകരിച്ചത്. 201 പ്രദേശങ്ങളിൽ രോഗം പടർന്നതായും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com