ADVERTISEMENT

മനാമ∙ ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ.

അടുത്ത മാസം 3 മുതൽ റസ്റ്ററന്റുകളുടെ പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. ഇതുസംബന്ധിച്ച വിശദ മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട

∙ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനമൊരുക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത്.

∙ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കരുത്. മുൻകൂട്ടി ബുക്ക് ചെയ്ത് പ്രവേശനത്തിന് സൗകര്യമൊരുക്കണം. അകലം പാലിക്കാൻ കഴിയുമെങ്കിൽ ബുക്ക് ചെയ്യാതെയും പ്രവേശനം അനുവദിക്കാം. സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കണം.

∙ പ്രവേശന കവാടങ്ങൾ, മേശകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉണ്ടാകണം.

∙ ഓരോ തവണയും ഭക്ഷണത്തിനുശേഷം മേശവിരികൾ,  ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ മാറ്റണം.  ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ചെറു പാത്രങ്ങളിലാണ് ഉപ്പും മറ്റും  വയ്ക്കേണ്ടത്.

∙ ഭക്ഷണം കഴിക്കുമ്പോൾ ഒഴികെ ഉപഭോക്താക്കളും ജീവനക്കാരും മാസ്ക് ധരിക്കണം. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുകയും വേണം.

∙ ബുഫെ ആണെങ്കിൽ ഭക്ഷണം സുരക്ഷിതമായി വയ്ക്കണം. ജീവനക്കാർ എടുത്തുകൊടുക്കണം. വ്യക്തികൾ തമ്മിൽ അകലം പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com