ADVERTISEMENT

ദോഹ∙ ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജുകളുമായി ഡിസ്‌കവര്‍ ഖത്തര്‍.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഡിവിഷന്‍ ആയ ഡിസ്‌കവര്‍ ഖത്തര്‍ മുഖേനയാണ് ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യേണ്ടത്. ഖത്തറിലേക്ക് മടങ്ങിയെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്കായി 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജുകളാണുള്ളത്. 

സിംഗിള്‍ മുറി, ഒന്നിലധികം പേരുള്ള ഷെയേര്‍ഡ് അക്കോമഡേഷന്‍, വഴിയോര ഹോട്ടല്‍ (മോട്ടല്‍ അക്കോമഡേഷന്‍) താമസ സൗകര്യങ്ങളാണ് പാക്കേജിലുള്ളത്. ഗാര്‍ഹിക തൊഴിലാളികളും കമ്പനി ജീവനക്കാരും 14 ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള ക്വാറന്റീന്‍ ചെലവ് കമ്പനി ഉടമയാണ് വഹിക്കേണ്ടത്.കുടുംബ വീസയിലുള്ളവര്‍ സ്വന്തം ചെലവില്‍ വേണം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയാന്‍.

പ്രതിദിനം 105 റിയാല്‍ മുതല്‍ക്കാണ് താമസ നിരക്ക്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര ഉള്‍പ്പെടെയുള്ള പാക്കേജാണിത്. ഒന്നിലധികം പേരുള്ള ഷെയേര്‍ഡ് അക്കോമഡേഷന് 14 ദിവസത്തേക്ക് 2,160 റിയാലും സിംഗിള്‍ മുറിക്ക് 4,302 റിയാലുമാണ് നിരക്ക്.  14 ദിവസത്തെ വഴിയോര താമസ സൗകര്യം സല്‍വ റോഡിലെ അല്‍ ഷിഹാനിയയിലെ മികെയ്ന്‍സ് ഹോട്ടലിലാണുള്ളത്. പുരുഷന്മാര്‍ക്ക് സിംഗിള്‍ മുറിയും ഷെയേര്‍ഡ് അക്കമഡേഷനും ഉണ്ട്. സ്ത്രീകള്‍ക്കും ഇതേ സൗകര്യം ലഭിക്കും. 

ദോഹയില്‍ എത്തുന്ന തീയതിക്ക് 48 മണിക്കൂര്‍ മുമ്പ് മുറി ബുക്ക് ചെയ്യണം. ഒറ്റ ബുക്കിങ്ങില്‍ പരമാവധി 3 പേര്‍ മാത്രമേ പാടുള്ളു. ഒറ്റ ബുക്കിങ്ങില്‍ ഒരേ വിഭാഗത്തിലുള്ള മുറി വേണം ബുക്ക് ചെയ്യാന്‍ എന്നു മാത്രമല്ല  ഒറ്റ ദിവസം ഒരു വിമാനത്തില്‍ ഒരുമിച്ച് വരുന്നവര്‍ ആയിരിക്കുകയും വേണം. ഖത്തറിലേക്ക് മടങ്ങിയെത്തുന്ന കുടുംബ വീസയിലുള്ളവര്‍ക്ക് 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനായി 3, 4, 5 സ്റ്റാര്‍ ഹോട്ടലുകളും ഉണ്ട്. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രമേ ഹോട്ടല്‍ ബുക്കിങ് അനുവദിക്കൂ. കമ്പനികള്‍ക്ക് ജീവനക്കാര്‍ക്കായുള്ള ഹോട്ടല്‍ ബുക്കിങ്ങിനായി +974 55502246 എന്ന നമ്പറില്‍ അല്ലെങ്കില്‍ holidays@qatarairways.com.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.qatarairwaysholidays.com/qa-en/domestic-staff-and-company-sponsored-workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com