ADVERTISEMENT

ദുബായ്∙ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുല്ലയുടെ സ്മരണാർത്ഥം ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു രക്തദാന ക്യാംപുകൾ നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേയ്ക്ക് ആയിരം  യൂണിറ്റ് രക്തം ശേഖരിച്ചു നൽകി. 

രക്തദാതാക്കൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി നൽകുന്ന ഡോണർ കാർഡ് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ഇൻ ചാർജ് അൻവർ വയനാട് ദുബായ് കെഎംസിസി ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് കൈമാറി. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി അഫസൽ മെട്ടമ്മൽ പ്രസംഗിച്ചു. 

ബ്ലഡ് ഡൊണേഷൻ ക്യാംപുകളിൽ വൊളൻ്റിയർമാരായ അംഗങ്ങൾക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി. കെ. ഇസ്മായിൽ, ഒാർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ റഹീസ് തലശേരി, ഒ. മൊയ്‌തു, അഡ്വ. ഇബ്രാഹിം ഖലീൽ, എൻ. കെ. ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റാഫി പള്ളിപ്പുറം, സലാം കന്യാപ്പാടി, അഫ്സൽ മെട്ടമ്മൽ, സി.എച്ച്. നൂറുദീൻ, യൂസഫ് മുക്കൂട്,  അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, ഷാജഹാൻ കാഞ്ഞങ്ങാട് സിദ്ദീഖ് ചൗക്കി ഷുഹൈൽ കോപ്പ  മൻസൂർ മർത്യാ സിയാബ് തെരുവത്ത്  തുടങ്ങിയവർ വിതരണം ചെയ്തു. ഡോണർ കാർഡ് കൈപ്പറ്റാൻ ബാക്കിയുള്ളവർ അൽ ബറാഹ കെഎംസിസി ഓഫിസിൽ നിന്നു കൈപറ്റാവുന്നതാണെന്നു അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com