വിലക്കേർപ്പെടുത്തിയെങ്കിലും ഇന്ത്യക്കാർക്ക് കുവൈത്തിലെത്താം; ചെയ്യേണ്ടത്
Mail This Article
×
കുവൈത്ത് സിറ്റി ∙ യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യക്കാർക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് എത്താമെന്ന് അധികൃതർ. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കണം.
ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു വിലക്ക്. പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാർ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ കുവൈത്തിലെത്താം. വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കുള്ള രാജ്യത്ത് ഈയിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്ര പറ്റില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.