ADVERTISEMENT

അൽ ഖോബാർ∙ അൽ ഖോബാർ തുഖ്‌ബയിൽ സ്വകാര്യ കമ്പനി ക്യാംപിൽ ഭക്ഷണമില്ലാതെ ദുരിതത്തിലായ ഇരുന്നൂറോളം തൊഴിലാളികൾക്ക് കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ് ഡെസ്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഇന്ത്യക്കാരുൾപ്പെടെ നിരവധി തൊഴിലാളികൾ കഴിഞ്ഞ രണ്ടു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ കഴിയുകയാണിവിടെ. കൊറോണ, ഈ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്  കമ്പനിയെ വീണ്ടും പാപ്പരാക്കിയതോടെ തൊഴിലാളികൾ കൂടുതൽ കഷ്ടത്തിലാകുകയായിരുന്നു.

ലോക് ഡൗൺ അവസാനിച്ചിട്ടും തൊഴിലാളികൾക്ക് ജോലിയോ ശമ്പളമോ ഭക്ഷണത്തിനുള്ള അലവൻസോ നൽകിയില്ല. തൊഴിലാളികൾക്ക് എക്സിറ്റും, ടിക്കറ്റും,  ശമ്പളകുടിശ്ശികയും, സർവീസ് ആനുകൂല്യങ്ങളുംനൽകി നാട്ടിലേക്ക് അയക്കാമെന്ന കമ്പനിയുടെ വാഗ്ദാനവും നിറവേറപ്പെട്ടില്ല. കൈയിലുള്ള പണം മുഴുവൻ ചിലവഴിച്ചും കടം വാങ്ങിയും ഇതുവരെ പിടിച്ചു നിന്ന തൊഴിലാളികൾ രണ്ടു ദിവസം മുൻപാണ് നോർക ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചത്. ഇതേതുടർന്നാണ്  തുടർന്ന് നോർക ഹെൽപ് ഡെസ്ക് വോളന്റിയർമാർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ക്യാംപിൽ എത്തി തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ഭാരവാഹികളായ പവനൻ മൂലയ്ക്കൽ, സുനിൽ മുഹമ്മദ്, ഷഫീക്ക്, വിമൽ,  രത്നാകരൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com