ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഇന്ന് 1,686 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 4,460 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തതോടെ രോഗമുക്തിയുടെ തോത് ഇത് ആദ്യമായി 85 ശതമായി ഉയർന്നു. ഹജ് തീർഥാടകരിൽ ആർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

24 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 178 പേർക്ക് രോഗം കണ്ടെത്തിയ മക്കയാണ് ഇന്നത്തെ കണക്കിൽ മുന്നിൽ. ഖമീസ് മുശൈത്ത്, റിയാദ്, ഹുഫൂഫ്, മദീന, ഹായിൽ, ജിസാൻ, ബുറൈദ, ദമാം എന്നീ പ്രധാന പ്രദേശങ്ങളാണ് തൊട്ടു പിന്നിൽ. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,905 ഉം രോഗമുക്തിനേടിയവർ 2,35,658 ഉം മരണ സംഖ്യ 2,866 ഉം ആയി.

37,381 രോഗികളാണ് സൗദിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,033 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 60,849 കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ 33,50,541 പരിശോധനകളാണ് ഇതിനകം പൂർത്തിയാക്കിയത്. 

English Summary: Saudi Arabia covid status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com