ADVERTISEMENT

ദുബായ്∙ വിങ്സ് ഓഫ്  റിലീഫ്  കൂട്ടായ്മയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്  അലോപ്പതി - ആയുർവേദം -ഹോമിയോപ്പതി  വിദഗ്ധരെ  പങ്കെടുപ്പിച്ചു അർബുദരോഗ ബോധവത്കരണവും പ്രതിരോധവും:  വിജയകരമായ  ചികിത്സാരീതികൾ എന്ന വിഷയത്തിൽ വെർച്വൽ ക്ലാസ് നടത്തി.

അർബുദരോഗ വിദഗ്ധനും കോഴിക്കോട് എംവിആർ  കാൻസർ & റിസർച്  ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടറുമായ ഡോ. നാരായണൻകുട്ടി വാരിയർ , കോട്ടക്കൽ ആയുദവേദശാല  ഹോസ്പിറ്റൽ & റീസർച്  സെന്റർ ,സൂപ്രണ്ട്  ഡോ.കെ.എം. മധു , തിരുവനന്തപുരം ഗവ.ഹോമിയോ ഹോസ്‌പിറ്റൽ, ആഎംഒ ഡോ.ബിന്ദു ജോൺ പുൽപറമ്പിൽ  എന്നിവർ ക്‌ളാസ്സുകൾ  നയിച്ചു. ക്യാൻസർ രോഗികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. നിർധനരരായ ക്യാൻസർ രോഗികൾക്ക് ചികിത്സാസഹായ വിതരണവും പത്തനംതിട്ട ജില്ലയിലെ പന്തളത്തു നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com