ADVERTISEMENT

31 രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം താമസത്തിനു ശേഷം കുവൈത്തിൽ പ്രവേശനമൊരുക്കാനുള്ള പാക്കേജുമായി ട്രാവൽ ഏജൻസികൾ. നേരിട്ടും ട്രാൻസിറ്റ് വഴിയും യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14ദിവസം തങ്ങിയാൽ കുവൈത്തിൽ പ്രവേശനം സാധ്യമാകും.

അതനുസരിച്ച് ഈ രാജ്യങ്ങളിൽനിന്ന് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ഹോട്ടൽ വാസം, പി‌സി‌ആർ പരിശോധനാ‍ സംവിധാനം എന്നിവയുൾപ്പെടെ സൗകര്യപ്പെടുത്തിയുള്ള പാക്കേജ് ആണ് ആലോചിക്കുന്നത്. 

ചുരുങ്ങിയത് 320 ദിനാറെങ്കിലും ഈടാക്കിയായും സേവനം.

യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്ന് മൂന്നാമതൊരു രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്, വീസ ചാർജ്, ഹോട്ടൽ വാടക, മൂന്നാ‍മത് രാജ്യത്ത് നിന്ന് കുവൈത്തിലേക്കുള്ള വിമാനക്കൂലി, പി‌സി‌ആർ പരിശോധനാ നിരക്ക് എന്നിവ ഉൾപ്പെടുത്തിയാകും പാക്കേജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com