ADVERTISEMENT

മസ്‌കത്ത് ∙ രണ്ടാം ഘട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് നീക്കിയും സുപ്രീം കമ്മിറ്റി ഉത്തരവ്. രാജ്യത്തെ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാര വിലക്ക് ഓഗസ്റ്റ് എട്ട് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ അവസാനിക്കും.

രാജ്യത്ത് നിലനില്‍ക്കുന്ന രാത്രികാല സമ്പൂര്‍ണ ലോക്ഡൗണ്‍ സമയം രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാക്കി കുറച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെയാണ് ലോക്ഡൗണിന് ഈ സമയക്രമം പ്രാബല്യത്തിലുണ്ടാകുക. നിലവില്‍ രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. ശനിയാഴ്ച വരെ ഇത് തുടരും.

അതേസമയം, ദോഫാര്‍ ഗവര്‍ണറേറ്റിലെ ലോക്ഡൗണ്‍ ഒരു അറിയിപ്പുണ്ടാകുന്നതു വരെ തുടരാനും സുപ്രീം കമ്മിറ്റി ബുധനാഴ്ച ചേര്‍ന്ന് യോഗത്തില്‍ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com