ADVERTISEMENT

ദോഹ ∙ ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചടങ്ങുകള്‍ ദോഹയിലെ പ്രവാസികള്‍ക്ക് ഇത്തവണ വെര്‍ച്വല്‍ ലൈവില്‍ കാണാം. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്നാണ് സ്വാതന്ത്ര്യ ദിനാഘോഷം എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. 

15ന് രാവിലെ ദോഹ പ്രാദേശിക സമയം ഏഴിന് വെസ്റ്റ് ബേയിലെ ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ദേശീയ പതാക ഉയര്‍ത്തും. ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശവും അംബാസഡര്‍ വായിക്കും. സ്‌കൂള്‍ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടാകും. 

ഇന്ത്യന്‍ എംബസിയുടെ ഫെയ്ബുക്ക് പേജ് ആയ India in Qatar, ട്വിറ്റര്‍ പേജായ @IndEmbDoha, യുട്യൂബ് ലിങ്ക് youtube.com/Qatar Stories എന്നിവയിലൂടെ എംബസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ലൈവ് ആയി കാണാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com